കേരള കോണ്‍ഗ്രസ് കാണിച്ചത് രാഷ്‌ട്രീയ വഞ്ചനയെന്ന് ഉമ്മന്‍ ചാണ്ടി

128

കോട്ടയം: കേരളാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് കാണിച്ചത് രാഷ്‌ട്രീയ വഞ്ചനയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് നടപടി യാദൃശ്ചികമല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കേരള കോണ്‍ഗ്രസ് രാജി വയ്പിച്ചത് സി.പി.എമ്മുയായി പാലം ഇടുന്നതിന്റെ തുടക്കമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം കൂടി ആവശ്യപ്പെട്ടിട്ടാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിനായി സ്ഥാനത്യാഗം നടത്തിയ കോട്ടയത്തെ കോണ്‍ഗ്രസുകാരെ കുറ്റപ്പെടുത്തുന്നത് ക്രൂരമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.എന്ത് ചെയ്താലും നന്ദികേട് എന്ന നിലയിലായി കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ പ്രതികരണം. നാല് പേരെ പറഞ്ഞു കേള്‍പ്പിക്കാന്‍ പറ്റുന്ന ഒരു കാരണവും മാണിക്കില്ല. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത നിലപാടാണ് കേരള കോണ്‍ഗ്രസ്-എമ്മിന്‍റേതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

NO COMMENTS

LEAVE A REPLY