വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ഉമ്മന്‍ ചാണ്ടി

255

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം കരാറിനെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. കരാര്‍ സുതാര്യമാക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തു. സിഎജിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം കിട്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

NO COMMENTS