കോട്ടയം : സി.പി.ഐയ്ക്കായി വാതില്‍ തുറന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂമികയ്യേറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സിപിഐ പറയുന്നത് ജനങ്ങളുടെ നിലപാടാണെന്ന് ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. സിപിഐയും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ലനാളുകള്‍ ഇപ്പോഴും എല്ലാവരുടേയും മനസിലുണ്ട്. മുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം ക്യാമ്ബ് ഭദ്രമാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.