സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി

189

ബംഗളുരു: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബംഗളുരു കോടതി മാറ്റി വെച്ചു. ഒക്ടോബര്‍ ഏഴിലേക്കാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയിരിക്കുന്നത്. ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമ ഗൗഡയാണ് വിധി പറയുക.
ബംഗളുരു വ്യവസായി എംകെ കുരുവിള നല്‍കിയ കേസില്‍ പ്രതി ചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്. കുരുവിള നല്‍കിയ കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

NO COMMENTS