തിരുവനന്തപുരം: തന്നെ ബ്ലാക്ക്മെയില്‍ ചെയ്തത് ആര്. ബാലകൃഷ്ണപിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകളും ഉമ്മന്‍ചാണ്ടി നിഷേധിച്ചു.
സരിതയുടെ കത്തിന്റെ വിശ്വാസ്യത കമ്മീഷന് പരിശോധിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. മുന്‍വിധിയോടെ എവിടെയും തൊടാതെയുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന് സമര്‍പ്പിച്ചതെന്നും, സോളാര്‍ തട്ടിപ്പ് ആരംഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.