തിരുവനന്തപുരം : ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ പാര്‍ട്ടി ചോദിച്ചു വാങ്ങിയതാണെന്ന് ഉമ്മന്‍ ചാണ്ടി. പൊലീസിന്റെ നടപടി പരിഹാസ്യമെന്നും നിരീശ്വരവാദികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയത്തില് സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചും ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തി നിയമപരമായ നടപടികളിലേയ്ക്കു നീങ്ങണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.