ശബരിമലയിൽ മാധ്യമങ്ങളെ ഒഴിവാക്കിയത് സര്‍ക്കാരിന് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി

153

കോട്ടയം : ശബരിമലയിൽ മാധ്യമങ്ങളെ ഒഴിവാക്കിയത് സര്‍ക്കാരിന് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സര്ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ്. അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊതു പ്രവര്‍ത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു പാര്‍ട്ടി പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS