തിരുവനന്തപുരം : ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമല തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാക്കാനും ഭക്തരുടെ വിശ്വാസം തകര്‍ക്കാതിരിക്കാനും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിലൂടെ ബി.ജെ.പി.യ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സര്‍ക്കാറിന്റെ ഇടപാടിലൂടെ സാധിച്ചു. എ.കെ. ആന്റണിയെ പോലുള്ള നേതാക്കളെ കരുതിക്കൂട്ടി ആക്ഷേപിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുമ്പോള്‍ ആര്‍.എസ്.എസ്സിന്റെയും ഔദാര്യങ്ങള്‍ കൈപ്പറ്റിയിരുന്നത് വിസ്മരിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ശബരിമലയിലേയ്ക്കുള്ള റോഡുകള്‍ ടാര്‍ ചെയ്യുന്നതിനു മാത്രം 530 കോടി രൂപ ചിലവഴിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനു വേറെയും ചിലവഴിച്ചു. ഈ സര്‍ക്കാര്‍ പ്രളയത്തില്‍ വന്നടിഞ്ഞ മണല്‍ നീക്കം ചെയ്യാന്‍ പോലും നടപടികള്‍ കൈക്കൊണ്ടിട്ടില്ല. തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതുവരെ ഏര്‍പ്പാടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.