ബെംഗളൂരു • സോളര്‍ തട്ടിപ്പുകേസില്‍ ബെംഗളൂരു കോടതി വിധിക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി പ്രഖ്യാപിച്ചതെന്നും മറ്റു പ്രതികളെ തനിക്ക് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ പറയുന്നു. ദക്ഷിണ കൊറിയയില്‍ നിന്ന് സോളര്‍ സാങ്കേതിക വിദ്യ ഇറുക്കുമതി ചെയ്യാന്‍ ബെംഗളുരു വ്യവസായി എം.കെ.കുരുവിളയില്‍ നിന്ന് കോഴ വാങ്ങി എന്നാണ് കേസ്. അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. പരാതിക്കാരന് പ്രതികള്‍ 1.65 കോടി രൂപ നഷ്ടപരിഹാരം നല്‍കണമന്നായിരുന്നു കോടതി വിധി.