തിരുവനന്തപുരം : കെപിസിസി പ്രസിഡന്റാകാന്‍ ഹൈക്കമാന്റ് പറയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദവികളില്‍ നിന്ന് മാറി നില്‍ക്കുന്നത് ഹൈക്കമാന്റിന്റെ അനുമതിയോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിക്കുന്ന കാര്യം ഇപ്പോള്‍ അജണ്ടയില്‍ ഇല്ല. ജെഡിയു മുന്നണി വിടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വകാര്യ ചാനലിലാണ് ഉമ്മന്‍ചാണ്ടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.