തിരുവനന്തപുരം: സോളാര്‍ കേസില്‍ സത്യം ജയിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വിധിയില്‍ സന്തോഷമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ പദ്ധതി വാഗ്ദാനംചെയ്ത് 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചാണ് വ്യവസായി എം.കെ. കുരുവിളയാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ പ്രതിയാക്കിയത്. കേസിലെ അഞ്ചാംപ്രതിയായിരുന്നു അദ്ദേഹം.