തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാന്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയതെന്നും, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമടഞ്ഞ സര്‍ക്കാര്‍ നാട്ടുകാരുടെ വേദന ഉള്‍കൊള്ളാനുള്ള മനസ്സ് കാണിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രണ്ടാം തവണ ഓഖി ദുരന്തമേഖല സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. കഴിഞ്ഞ തവണ വന്നപ്പോള്‍ സര്‍ക്കാരിനെതിരെ ഒരക്ഷരം പറഞ്ഞിരുന്നില്ലെന്നും, എന്നാല്‍ അഞ്ചാം ദിവസവും സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംഎല്‍എമാരായ കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി ദുരന്തഭൂമിയില്‍ എത്തിയത്.