തിരുവനന്തപുരം : വി.ടി. ബല്‍റാം പ്രസ്താവന പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന അക്രമങ്ങളും അസഹിഷ്ണുതയും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റു കണ്ട് തനിക്ക് ചിരിയാണ് വന്നതെന്നും മറ്റ് പാര്‍ട്ടികളെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലിയെന്നും അത് എല്ലാവരും തുടരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന പരാമര്‍ശങ്ങളോട് വിയോജിക്കുന്നുവെന്നും മറ്റ് നടപടികള്‍ ഔദ്യോഗിക തലത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.