കൊച്ചി : പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ലോക്കപ്പ് മരണത്തിന്റെ ഉത്തരവാദികളെ രക്ഷിക്കാനായി സി.പി.എം നേതാക്കള്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കാന്‍ പങ്കാളികളായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്റെ മുമ്ബില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്ത് കേസില്‍ പ്രതിയല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ലോക്കപ്പിലിട്ട് രണ്ടു ദിവസം മര്‍ദിച്ചതിനെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ ജീവന്‍ നഷ്ടമായത്. അറസ്റ്റ് ചെയ്ത രീതി തന്നെ സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.