കോട്ടയം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ രാഷ്ട്രീയമായ ഇടപെടലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. ഇത് മറച്ചുവയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ കേസില്‍ പ്രതിയാക്കേണ്ട എന്ന നിയമോപദേശത്തിനു പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.