ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി. ഉമ്മൻ ചാണ്ടി മാറിയതോടെ നേമത്ത് കെ മുരളീധരനോ, രമേശ് ചെന്നിത്തലയോ മത്സരിക്കും. ഇവര്‍ രണ്ട് പേരില്‍ നേമത്ത് ആര് മത്സരിച്ചാലും തനിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ നേമത്തെ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ ആയിരുന്നു ഹൈക്കമാന്‍ഡ്. എന്നാല്‍ പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്നറിയിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളി ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു.
താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം കെ. ബാബു അടക്കം ഉള്ളവരെല്ലാം വിജയ സാധ്യത ഉള്ളവരാണെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ബിജെപിയുടെ ഒ. രാജഗോപാല്‍ കഴിഞ്ഞ തവണ സീറ്റ് നേടിയത് കോണ്‍ഗ്രസിന് വലിയ രീതിയില്‍ നാണക്കേടും, വിമര്ശനവുംനേരിടേണ്ടി വന്നിരുന്നു. അതിനാല്‍ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ ആണ് കോണ്‍ഗ്രസ് രംഗത്തിറക്കാന്‍ പോകുന്നത്.
എന്നാല്‍ ബിജെപി ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ നേടിയ വിജയം ഇത്തവണയും ആവര്‍ത്തിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപിക്കുവേണ്ടി ജനവിധി തേടുന്നത് സിറ്റിംഗ് എംഎല്‍എയായ ഒ. രാജഗോപാലിനു പകരം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ്.