സരിതയെ വിളിച്ചിട്ടില്ല, കൂടിക്കാഴ്ച നടത്തിയിട്ടുമില്ല; സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടി

216

കൊച്ചി: തന്റെ ഗണ്‍മാന്‍ ആയിരുന്ന സലീംരാജിന്റെ ഫോണില്‍ നിന്ന് സരിതയെ വിളിച്ചിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളര്‍ കമ്മീഷന് മുമ്ബാകെ മൊഴി നല്‍കവേയാണ് ഉമ്മന്‍ ചാണ്ടി സലീംരാജിന്റെ മൊഴി നിഷേധിച്ചത്. സലീംരാജിന്റെ ഡ്യൂട്ടി സമയവും ഫോണ്‍ രേഖകളും പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. സലീംരാജ് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്താണ് സരിത വിളിച്ചിരുന്നത്. തന്നോട് സംസാരിക്കാനാണ് സരിത വിളിച്ചിരുന്നതെന്ന സലീംരാജിന്റെ മൊഴിയിലും പഴ്സണല്‍ സ്റ്റാഫിന്റെ ഫോണിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചതെന്ന സരിതയുടെ മൊഴിയിലും കഴിമ്ബില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സരിതയുമായി താന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി.

കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും കമ്മീഷനെ അറിയിക്കാന്‍ തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍പ് പറഞ്ഞതല്ലാതെ പുതിയതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ആരംഭിച്ച വിചാരണ ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. തന്റെ മൊബൈല്‍ ഫോണിലൂടെ നിരവധി തവണ ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നായിരുന്നു സലീംരാജ് കമ്മീഷന് നല്‍കിയ മൊഴി. തന്റെ രണ്ട് മൊബൈല്‍ ഫോണുകളിലായി സരിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ ഏറെയും ഉമ്മന്‍ ചാണ്ടിയാണ്. ഇന്‍കമിംഗ് കോളുകളിലും ഭൂരിഭാഗം ഉമ്മന്‍ ചാണ്ടിയ്ക്കുള്ളതായിനുന്നു. ഇക്കാര്യം നേരത്തെ പ്രത്യേക ന്വേഷണ സംഘത്തിന്റെതലവനായിരുന്ന എഡിജിപി എ ഹേമചന്ദ്രനോടും മുന്‍ ഡിജിപി ടിപി സെന്‍കുമാറിനോടും പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അത് ഗൗനിച്ചിരുന്നില്ല. താന്‍ മൊഴിയില്‍ പറഞ്ഞ കാര്യങ്ങളൊന്നുമല്ല അവര്‍ രേഖയില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു സോളാര്‍ കമ്മീഷനു മുമ്ബാകെയുള്ള സലീംരാജിന്റെ മൊഴി.

NO COMMENTS

LEAVE A REPLY