സമരം പോലെയല്ല ഭരണമെന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ജൂലെയില്‍ യു.ഡി.എഫ് ഭരണകാലത്ത് പാഠപുസ്തകം കിട്ടിയില്ലെന്നാരോപിച്ച് സമരം നടത്തിവരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.
പക്ഷേ സ്കൂള്‍ തുറന്ന് മൂന്ന് മാസം പിന്നിട്ടിട്ടും പാഠപുസ്തകം വിതരണം ചെയ്തിട്ടില്ല. എന്നിട്ടും ഡി.വൈ.എഫ്.ഐക്കും എസ്.എഫ്,ഐക്കും ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
കെബിപിഎസില്‍ പുസ്തകങ്ങളുടെ അച്ചടി ഇന്നല രാത്രി തന്നെ തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എന്നാല്‍, ഏതു സ്‌കൂളില്‍ എത്ര പുസ്തകങ്ങള്‍ എത്തിക്കണമെന്ന യാതൊരു അറിയിപ്പും കെബിപിഎസിന് ഇതുവരെ കിട്ടിയിട്ടില്ല. ഇതു കിട്ടിയാല്‍ മാത്രമേ , അതാതു ജില്ലാ ഡിപ്പോകളിലേക്ക് പുസ്തകങ്ങള്‍ മാറ്റാന്‍ കഴിയൂ. നിര്‍ദ്ദേശം ഇനിയും കിട്ടിയില്ലെങ്കില്‍ അച്ചടി പൂര്‍ത്തിയായാലും പുസ്തകങ്ങള്‍ കെബിപിഎസില്‍ തന്നെ കെട്ടികിടക്കാനാണു സാധ്യത.