തിരുവനന്തപുരം • സൗമ്യ വധക്കേസ് നടത്തിപ്പിലെ വീഴ്ചയ്ക്ക് ഇടതുസര്‍ക്കാര്‍ മാപ്പ് പറയണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസുകളുടെ ഏകോപനച്ചുമതലയുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ മാറ്റിയത് ഇടതുസര്‍ക്കാരാണ്. പുതുതായെത്തിയ ആള്‍ ഏകോപനം നടത്തിയില്ല. എജിയുടെയും ഡിജിപിയുടെയും ഭാഗത്തും വീഴ്ചയെന്നു ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.സൗമ്യവധക്കേസ് വിജയത്തിലെത്തിച്ച അന്വേഷണ സംഘത്തിന്റെയും അഭിഭാഷകന്റെയും സേവനം സുപ്രീം കോടതിയില്‍ വിനിയോഗിക്കാതിരുന്നതാണ് കേസില്‍ കനത്ത തിരിച്ചടിക്കു കാരണം. സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി കേരളത്തെ ആകെ ഞെട്ടിച്ചു. സര്‍ക്കാര്‍ ഇടപെടലിലെ പോരായ്മകളാണ് ഇത്തരത്തിലൊരു വിധി വരാന്‍ കാരണമെന്ന് സൗമ്യയുടെ അമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പോരായ്മകള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സൗമ്യവധക്കേസിലെ ഗുരുതരമായ വീഴ്ചകള്‍ക്ക് ഇടതു സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.