ഷൊര്‍ണൂര്‍• സൗമ്യ വധത്തില്‍ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിച്ചപ്പോള്‍ സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ വധശിക്ഷയ്ക്കെതിരെ അഭിപ്രായം പറയുന്ന സാഹചര്യം അവര്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഷൊര്‍ണൂരിലെ വീട്ടിലെത്തി സൗമ്യയുടെ അമ്മ സുമതിയെ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി സൗമ്യയുടെ വീട്ടിലെത്തിയത്.സൗമ്യ വധക്കേസ് നടത്തിപ്പിലെ വീഴ്ചയ്ക്ക് ഇടതുസര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.കേസുകളുടെ ഏകോപനച്ചുമതലയുള്ള സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ മാറ്റിയത് ഇടതുസര്‍ക്കാരാണ്. പുതുതായെത്തിയ ആള്‍ ഏകോപനം നടത്തിയില്ല. എജിയുടെയും ഡിജിപിയുടെയും ഭാഗത്തും വീഴ്ചയെന്നു ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു.