തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍

24

തിരുവനന്തപുരം : അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍.

നെയ്യാറ്റിൻകര പൊൻവിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപമാണ് ഇന്ന് വൈകിട്ടോടെ തകര്‍ക്ക പ്പെട്ടത്. സ്തൂപം തകര്‍ത്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

സ്തൂപം തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി.സ്തൂപം തകര്‍ത്തത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാറശാല പൊലീസ് അറിയിച്ചു. സംഭവത്തില്‍ സി.സിടിവി ദൃശ്യങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു

NO COMMENTS

LEAVE A REPLY