മുംബൈ: ബോളിവുഡ് നടി ഊർമിള മണ്ഡോദ്കര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്കു മത്സരിച്ചേക്കും. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നാണു സൂചന. മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സഞ്ജയ് നിരുപവും ഉൗര്‍മിളയുടെ കുടുംബവും റിപ്പോര്‍ട്ടുകളോടു പ്രതികരിച്ചിട്ടില്ല.
എന്നാല്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമായി തുടരുകയാണെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. നിലവിലെ എംപി ഗോപാല്‍ ഷെട്ടിയാവും മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുക എന്നാണു സൂചന. നിലവില്‍ ബിജെപിക്ക് കരുത്തുറ്റ വേരോട്ടമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്. എന്നാല്‍ 2004-ല്‍ ബോളിവുഡ് നടന് ഗോവിന്ദ ഇവിടെ വിജയക്കൊടി പാറിച്ചു. നിലവില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറായ ഗോപാല്‍ നായിക്കായിരുന്നു അന്ന് എതിരാളി. 2009-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് നിരുപം ഇവിടെ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഗോപാല്‍ ഷെട്ടിയോടു നിരുപം പരാജയപ്പെട്ടു. ഇക്കുറി മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നാണ് നിരുപം ജനവിധി തേടുന്നത്.
ബിരുദാനന്തര ബിരുദധാരിയായ ഊർമിള , 1980-ല്‍ സാക്കോള് എന്ന മറാത്തി സിനിമയില്‍ ബാലതാരമായാണ് സിനിമയിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷം ശശി കപൂര്‍-രേഖ ചിത്രം കല്യുഗിലൂടെ ഊർമിള ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.