കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ തുടർ പ്രവർത്തങ്ങൾക്ക് രൂപം നൽകാൻ ഈ മാസം 19ന് തിരുവനന്തപുരത്ത് ഉന്നതതല സമിതി യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോ കന യോഗത്തില്‍ ജില്ലാ കളക്ടർ എസ്. സുഹാസ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഇതുവരെയുള്ള പ്രവർത്തന പുരോഗതി വിശദീകരിച്ചു.
കെ.എം.ആർ.എൽ കലൂർ ഓഫീസിൽ ചേർന്ന യോഗത്തിൽ കൊച്ചി മെട്രോ ലിമിറ്റഡ് എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ, പോലീസ് കമ്മീഷ്ണര്‍ വിജയ് സാഖറേ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, റെയില്‍വേ അധികൃതര്‍, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.