ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ ഫോസ്‌കോസ് എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി. തിരുവനന്തപുരം ജില്ലയിൽ 1263 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. ഇതിൽ 79 സ്ഥാപനങ്ങൾക്ക് ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാത്തതിന്റെ പേരിൽ നടപടി സ്വീകരിച്ചു. പരിശോധനകൾ തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ കൈകൊള്ളുമെന്നും തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ എൻ അറിയിച്ചു.
ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷ്യസംഭരകരും നിർബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ എടുക്കണമെന്നും അറിയിച്ചു.