തിരുവനന്തപുരം : ഓണാഘോഷക്കാലത്ത് എക്‌സൈസ് വകുപ്പ് ”ഓപ്പറേഷൻ വിശുദ്ധി” എന്ന പേരിൽ ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കിയ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി 1687 അബ്കാരി കേസുകളും 836 കഞ്ചാവ് / മയക്കുമരുന്ന് കേസുകളും 8418 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു.
അബ്കാരി കേസുകളിൽ 1390 പേരെയും കഞ്ചാവ് / മയക്കുമരുന്ന് കേസുകളിൽ 868 പേരെയും അറസ്റ്റ് ചെയ്തു.
ഈ കേസുകളിലായി ആകെ 577.9 ലിറ്റർ ചാരായം, 28301 ലിറ്റർ കോട, 3528.695 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 1578.3 ലിറ്റർ കള്ള്, 1054.448 ലിറ്റർ അന്യസംസ്ഥാന മദ്യം, 250.327 കിലോഗ്രാം കഞ്ചാവ്, 139 കഞ്ചാവ് ചെടികൾ, 8.821 ഗ്രാം ഹാഷിഷ് ഓയിൽ, 10 ഗ്രാം ബ്രൌൺഷുഗർ, 4.208 ഗ്രാം എം.ഡി.എം.എ., 230 മില്ലിഗ്രാം എൽ.എസ്.ഡി., 279 മില്ലിഗ്രാം കൊക്കൈൻ, 1263 മയക്ക്മരുന്ന് ഗുളികകൾ, 11835.5 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ, 178 വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തതായി എക്‌സൈസ് കമ്മിഷണർ അറിയിച്ചു.