ഹോളിവുഡ്: ഓസ്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻ, മികച്ച സംവിധായകൻ ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങൾ ഒപ്പൻ ഹൈമറിന് സ്വന്തം . ഒപ്പൻ ഹൈമറിലെ പ്രകടനത്തിന് കിലിയൻ മർഫിയാണ് മികച്ച നടൻ. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ . പുവർ തിംഗ്‌സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോൺ മികച്ച നടിക്കുള്ള പുരസ്ക്‌കാരവും സ്വന്തമാക്കി.
ഒപ്പൻ ഹൈമറിലെ പ്രകട നത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം ഡൗണി ജൂനിയറാണ് സ്വന്തമാക്കിയത് . മികച്ച പശ്ചാത്തല സംഗീതം (ഒറിജിനൽ സ്കോർ), മികച്ച കാമറ, ചിത്രസംയോജനം തുടങ്ങിയവയ്ക്കുള്ള പുരസ്കാരങ്ങളും ഒപ്പൻ ഹൈമർ സ്വന്തം പേരി ലാക്കി. മികച്ച വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ പുരസ്കാരങ്ങളും പുവർ തിംഗ്‌സിന് ലഭിച്ചു.
മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഡേവൈൻ ജോയ് റാൻഡോൾഫ് (ചി ത്രം-ദ ഹോൾഡോവേഴ്‌സ്) സ്വന്തമാക്കി. മികച്ച തിരക്കഥ (ഒറിജിനൽ) അനാ ട്ടമി ഓഫ് എ ഫാൾ നേടി. മികച്ച അവലംബിത തിരക്കഥ അമേരിക്കൻ ഫിക്ഷൻ കരസ്ഥമാക്കി. 23 വിഭാഗങ്ങളി ലായിട്ടാണ് അവാർഡുകൾ.