ഓപ്പോയ്ക്ക് മുന്‍പില്‍ ഇനി സാംസങ് മാത്രം.ആപ്പിളിനേയും പിന്നിലാക്കി ഒപ്പോ ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ ഇന്ത്യന്‍ വിപണിയില്‍ വമ്ബന്‍ കുതിച്ചു ചാട്ടം നടത്തിയതായി ജര്‍മ്മനി കേന്ദ്രീകരിച്ചുള്ള വിപണി ഗവേഷണ ഏജന്‍സി ജിഎഫ്കെ. ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്ബര്‍ ബ്രാന്‍ഡായി മാറാന്‍ ഒപ്പോയ്ക്ക് കഴിഞ്ഞു.കഴിഞ്ഞ മാസമാണ് ഓപ്പോ ആപ്പിളിനെ പിന്നിലാക്കി മാര്‍ക്കറ്റില്‍ രണ്ടാമനായത്.മുന്‍ മാസത്തെ അപേക്ഷിച്ച് 16% വളര്‍ച്ചയാണ് ഒപ്പോയുണ്ടാക്കിയതെന്നും ജര്‍മ്മന്‍ ഏജന്‍സി പറയുന്നു. ഇന്ത്യയെ പ്രധാന വിപണിയായി കണ്ടാണ് ഒപ്പോയെ ചൈനീസ് മൊബൈല്‍ കമ്ബനി വിപണിയില്‍ ഇറക്കിയത്.സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുമുള്ള ലോകത്തിന്‍്റെ ത്വര കണ്ടറിഞ്ഞാണ് ഒപ്പോയുടെ രൂപകല്‍പന.ഒപ്പോ എഫ്വണ്‍ എസ് ആഗസ്തിലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്.എഫ് വണ്‍ എസ് 16 എംപി ഫ്രണ്ട് ക്യാമറയുമായാണ് വിപണിയില്‍ ഇറങ്ങിയത്.ബ്യൂട്ടിഫൈ സംവിധാനവും ഫിംഗര്‍ പ്രിന്റ് അണ്‍ലോക്കും, മികച്ച ബാറ്ററി ലൈഫും ഫോണിനെ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ഹിറ്റാക്കി.