ദേശീയ പതാക കീറിയെറിഞ്ഞന്ന് ആരോപണം : മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം

211

നോയിഡ: മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം. കമ്ബനിയിലെ ചൈനക്കാരനായ ജീവനക്കാരന്‍ ദേശീയപതാക കീറിയെറിഞ്ഞെന്ന ആരോപണത്തെ തുടര്‍ന്നാണിത്. നോയിഡയിലെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. സംഭവത്തില്‍ കമ്ബനിയുടെ പ്രൊഡക്ഷന്‍ മാനേജറായ ചൈനക്കാരനെതിരെ പോലീസ് കേസെടുത്തു. കമ്ബനിയിലെ മൂന്ന് ജീവനക്കാരുടെ പരാതിയിലാണ് കേസ്. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി. ദേശീയപതാക കീറി ചവറ്റുക്കുട്ടയിലിട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് തൊഴിലാളികളടക്കമുള്ള നൂറോളം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കമ്ബനിയുടെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. ചൈനീസ് ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാലു മണിക്കൂറോളം ഓഫീസിന് മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചു.

NO COMMENTS

LEAVE A REPLY