കാഴ്ച പരിമിതരായ ഓഡിയോ എഡിറ്റർമാർക്ക് അവസരം

15

എസ്.സി.ഇ.ആർ.ടി കേരളയുടെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതരായ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി റഫറൻസ് പുസ്തകങ്ങൾ ശ്രവ്യരൂപത്തിലേക്ക് മാറ്റുന്ന ‘ശ്രുതിപാഠം’ പദ്ധതിയിൽ ഓഡിയോ എഡിറ്റിംഗ് നിർവഹിക്കാൻ പരിചയസമ്പരായ കാഴ്ച പരിമിതർക്ക് അവസരമൊരുക്കുന്നു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി 100 പുസ്തകങ്ങൾ ശ്രവ്യ രൂപത്തിലേക്ക് മാറ്റാനാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. കാഴ്ച പരിമിതരായ അഞ്ച് ഓഡിയോ എഡിറ്റർമാർക്കാണ് അവസരം. പദ്ധതി മലപ്പുറം ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നതിനാൽ എഡിറ്റിംഗ് രംഗത്തും മലപ്പുറം ജില്ലയിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും.

വ്യക്തിഗത വിവരങ്ങളും എഡിറ്റിംഗ് രംഗത്തെ പരിചയവും വ്യക്തമാക്കുന്ന സ്വന്തമായി തയ്യാറാക്കിയ അപേക്ഷ ജൂലൈ 21 നകം എസ്.സി.ഇ.ആർ.ടി. ഡയറക്ടർക്ക് ഇ-മെയിൽ (scertkerala@gmail.com) ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്നവർ 60 ദിവസങ്ങൾക്കുള്ളിൽ 20 പുസ്തകങ്ങളാണ് എഡിറ്റിംഗ് നടത്തേണ്ടത്. എസ്.സി.ഇ.ആർ.ടി തീരുമാനിക്കുന്ന നിരക്കിലുള്ള പ്രതിഫലം ലഭ്യമാവും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ സാങ്കേതിക പരിശീലനവും നൽകും.

NO COMMENTS