കാസര്‍കോട് : തിരുവന്തപുരം ടി.വി.രാജാ സ്പോര്‍ട്സ് സ്‌കൂള്‍ , കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ പുതുതായി ആരംഭിക്കുന്ന കാസര്‍കോട്, തൃശൂര്‍, പത്തനംതിട്ട സ്പോര്‍ട്സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളി ലേയ്ക്ക് ആറുമുതല്‍ ഒമ്പത് വരെയും, പ്ലസ് വണ്‍, വി.എച്ച്.എസ്,ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കു ന്നതിന് സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് രാവിലെ 7.30 ന് കാസര്‍കോട് പെരിയ നവോദയ വിദ്യാലയത്തില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കും.
അതിലക്റ്റിക്സ്, ബാസ്‌കറ്റ്ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തായ്ക്ക്വൊണ്ട, റസ്ലിംഗ്, ഹോക്ക്, വെയ്റ്റ് ലിഫിറ്റിംഗ്, ബോക്സിംഗ്, ജൂഡോ ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായിക ഇനങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ ജനന തീയതി തെളിയിക്കുന്ന രേഖയും, ജില്ലാ സംസ്ഥാന ദേശീയ മല്‍ത്സരങ്ങളിലില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റും ഫോട്ടോയുമായി സെലക്ഷന്‍ ട്രയലിന് ഹാജരാകണം.
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ http://gvrsportsschool.org/talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9847111553.