സ്വകാര്യ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് ഗവ മെഡിക്കൽ കോളജുകളിൽ പോസ്റ്റ്മോർട്ടം പഠിക്കാൻ അവസരം ; മന്ത്രി വീണാ ജോർജ്ജ്

28

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് ഗവ മെഡിക്കൽ കോളജുകളിൽ പോസ്റ്റ്മോർട്ടം (ഓട്ടോപ്സി) പഠിക്കാൻ അവസരം നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ്. ഈ വിദ്യാർഥികൾ ഇപ്പോൾ സംസ്ഥാനത്തിനു പുറത്തുള്ള മെഡിക്കൽ കോളജുകളിൽ പോയാണ് പോസ്റ്റ്മോർട്ടം പഠിക്കുന്നത്. ഇങ്ങനെ പഠിക്കുന്ന വിദ്യാർഥികൾ പിന്നീടു പിഎസ്സി വഴി കേരളത്തിലെ ആശുപത്രികളിൽ എത്തും. അപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ കണക്കിലെടുത്തു മന്ത്രി കേരളത്തിൽ പോസ്റ്റ്മോർട്ടം പഠനത്തിനു സൗകര്യം ഒരുക്കാൻ നിർദേശിച്ചത്. ഇതിനുള്ള മാനദണ്ഡങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തയാറാക്കും.

NO COMMENTS

LEAVE A REPLY