വയനാട്: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും. പാ മ്പുകളുടെ പുറ്റുള്ള ക്ലാസ് മുറിയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ ബത്തേരി മുനിസിപ്പാലിറ്റി അധികൃതരാണ് ഷഹലയുടെ മരണത്തിലെ ഒന്നാം പ്രതിയെന്ന് ചെന്നിത്തല ആരോപിച്ചു.
ഷഹലയുടെ മരണത്തിനു ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍, കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.