ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ്

28

കോട്ടയം: മോശം പരാമര്‍ശത്തെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. രാജി കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനിതാ കമ്മീഷന്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം കൊടുക്കണം. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്തു. ന്യായീകരണ ക്യാപ്സൂളുകള്‍ ഇറക്കി രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചു. വൈകിയാ ണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു .

NO COMMENTS