ഇപ്പോൾ നടക്കുന്ന കലാപങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

119

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിനെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ഹര്‍ത്താലിലെ അക്രമത്തിന് ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും ശബരിമല വിഷയത്തില്‍ ബിജെപിക്ക് കലാപമുണ്ടാക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ നടപ്പിലായത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയും രഹസ്യനാടകമാണെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും ബിജെപിയും ജനത്തെ ബന്ദികളാക്കിയെന്നും ബിജെപിക്ക് ഇന്ധനം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. യുവതികള്‍ മല കയറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് പോലീസ് തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ നിയോഗിച്ചത് കണ്ണൂരിലെ സിപിഐഎം അനുഭാവികളായ പോലീസുകാരെയാണെന്നും. ഈ നാടകം നടത്താന്‍ വനിതാ മതില്‍ കഴിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയായിരുന്നു. ആക്ടിവിസ്റ്റുകളെ തിരഞ്ഞ് പിടിച്ച്‌ മല കയറ്റിയ മുഖ്യമന്ത്രിയുടേത് തരംതാഴ്ന്ന നടപടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS