കേരളത്തിലെ മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

66

തിരുവനന്തപുരം : കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ നാണം കെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചൊഴിയണമെന്നും ഇനി ഒരു നിമിഷം അധികാരത്തില്‍ കടിച്ചു തൂങ്ങരുതെന്നും  ഈ കൊച്ചു സംസ്ഥാനത്തെ മുഖ്യമന്ത്രി ലോകത്തിന് മുന്നില്‍ നാണം കെടുത്തുകയാണ് ചെയ്തതെന്നും .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്

കഴിഞ്ഞ ദിവസത്തെ  അദ്ദേഹത്തിന്റെ പത്ര സമ്മേളനങ്ങളിലെല്ലാം ജനങ്ങളെ പരിഹസിക്കുകയും,  മാധ്യമങ്ങളെ ശകാരിക്കുകയും കളിയാക്കുകയും, പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയുമാണ് ചെയ്തതെന്നും  മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ ക്ളാസുപോലെയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . കഴിഞ്ഞ നാല് വര്‍ഷം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാൾ ഏട്ട് മണിക്കൂറാണ് കസ്റ്റംസ്  ഓഫീസില്‍ ചോദ്യം ചെയ്യ ലിന് വിധേയമായതെന്നും . സെക്രട്ടറി കസ്റ്റംസുകാരുടെ ചോദ്യം ചെയ്യലിന് വിധേയമാകുമ്പോള്‍ അതെന്തു കൊണ്ടാണെന്ന് പറയാന്‍ എന്ത് കൊണ്ടാണ് അദ്ദേഹം  തയ്യാറാകാത്തത്? ശിവശങ്കരനെ സസ്പെന്‍ഡ് ചെയ്യാന്‍ ഇനിയും എന്ത്  തെളിവാണ് മുഖ്യമന്ത്രിക്കാവശ്യമെന്നും ചെന്നിത്തല ചോദിക്കുന്നു .  

കള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അടുത്ത ബന്ധമുണ്ടെന്നും അവരു മായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചതിന്റെരേഖകള്‍  പുറത്ത് വന്നുവെന്നും അദ്ദേഹം പറഞ്ഞു.പതിനാല് തവണയാണ് ശിവശങ്കരന്‍ സ്വപ്നമായി സംസാരിച്ചതെന്നും നാല് വര്‍ഷക്കാലം  മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ ത്തിച്ച അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ തനിക്കുളള അധികാരങ്ങള്‍ ഈ കള്ളക്കടത്ത് സംഘത്തി ന് വേണ്ടി  വിനിയോഗിച്ചുവെന്നും വ്യക്തമാകുമ്പോള്‍ മുഖ്യമന്ത്രിക്ക് ഇനി എന്ത് തെളിവാണ് വേണ്ടതെന്നും ആരെ യാണ് പേടിക്കുന്നതെന്നും ചെന്നിത്തല പറയുന്നു

കസ്റ്റംസിന്റെയും എന്‍ ഐ  ഐയുടെയും കയ്യിലിരിക്കുന്ന കേസ്  അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കും എന്ത് അധികാരമാണുള്ളതെന്നും ചീഫ് സെക്രട്ടറിയെ വേണമെങ്കില്‍ ചോദ്യം ചെയ്യാനുളള അധികാരം അവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും .സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു .

NO COMMENTS