മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന- വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍

62

കോഴിക്കോട് : മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന- വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് കലക്ടറേറ്റിലേക്ക് നടത്തിയ കെ എസ് യു മാർച്ചാണ് സംഘര്‍ഷ ത്തില്‍ കലാശിച്ചത്.

ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലെത്തിയത്. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച്‌ പോലീസിന് നേരെ പ്രവര്‍ത്തകര്‍ തിരിഞ്ഞതോടെ ജലപീരങ്കി പ്രയോഗിച്ചു.പത്തനംതിട്ടയില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. ആറ്പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച്‌ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ഇന്ന് ബി ജെ പി മാര്‍ച്ച്‌ നടത്തി.

കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ച്‌ തടഞ്ഞു. മുതലക്കുളം മൈതാനിയില്‍നിന്നാണ് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധവുമായാണ് എത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചായിരുന്നു ബി ജെ പിയുടെ സമരം. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലയിലാണ് പ്രതിഷേധങ്ങള്‍ നടന്നത്.

NO COMMENTS