തിരുവനന്തപുരം ; സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുനേരെ ഉണ്ടായ ബോംബേറിൽ ജനാധിപത്യ വിശ്വാസികളും സാംസ്കാരിക ലോകവുമടക്കം ഒരേ സ്വരത്തിൽ പ്രതിപക്ഷത്തിന്റെ ബോംബ് രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
നേതാക്കളെ അപായപ്പെടുത്തുക ലക്ഷ്യമിട്ട അക്രമി ബോംബെറിഞ്ഞ് ഞൊടിയിടയിൽ സ്കൂട്ടറിൽ രക്ഷപ്പെടുക യായിരുന്നു. ഉടൻ പാർടി നേതാക്കളും പൊലീസും സ്ഥലത്തെത്തി. വിവിധ നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു എ കെ ജി സെന്ററിലേക്ക്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽനിന്ന് അക്രമിയെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ തുടങ്ങി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും യുവജന വിദ്യാർഥി സമൂഹവും ശക്തമായി പ്രതിഷേധിച്ചു. പുലർച്ചെമുതൽതന്നെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും യോഗങ്ങളും നടന്നു. പാർടി ആഹ്വാനപ്രകാരം സമാധാനപരമായിട്ടായിരുന്നു പ്രതിഷേധം.
ആക്രമണം നടത്തുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് എൽഡിഎഫ് തീരുമാനം.
സാധാരണക്കാരുടെ വികാരവായ്‌പും വിയർപ്പുംകൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിനും ആസ്ഥാന മന്ദിരത്തിനും നേരെയാണ് നവകേരള മുന്നേറ്റത്തിൽ വിറളിപൂണ്ട ഇടതുപക്ഷ വിരുദ്ധർ വ്യാഴം രാത്രി 11.25 ന് ബോംബാക്രമണം നടത്തിയത്