കാസര്‍കോട് അടക്കം കേരളത്തിലെ അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ട്

37

തിരുവനന്തപുരം: കാസര്‍കോട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലയുൾപ്പടെ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണില്‍ ആദ്യമായാണ് സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറി യിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.ഇന്നലെ രാവിലെ വരെയുളള കണക്ക് അനുസരിച്ച്‌ ഒന്‍പതി ടങ്ങളില്‍ പത്തു സെ.മീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി.

കോട്ടയം (20), വൈക്കം (19), ചേര്‍ത്തല (18),കുമരകം (17), കൊച്ചി (15), എറണാകുളം (13), പത്തനംതിട്ടയിലെ കുരുടമണ്ണില്‍, കാഞ്ഞിരപ്പള്ളി (12), കോട്ടയം ജില്ലയിലെ കോഴ (10) എന്നിവിടങ്ങളിലാണ് പത്ത് സെ.മീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചത്.ബുധനാഴ്ച ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണെന്നാണ് സ്വകാര്യ ഏജന്‍സികളുടെ വിലയിരുത്തല്‍. നിലവിലെ അനുമാനപ്രകാരം ഓഗസ്റ്റ് രണ്ടുവരെ ശക്തമായ മഴ തുടരും.

24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കാനാണ് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള തിനാല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

NO COMMENTS