അവയവദാനം ; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി ശിൽപശാല ജൂൺ 11ന്

15

ബന്ധുവേതര അവയവദാനം നടത്തുന്നതിന് ജില്ലാതലത്തിൽ രൂപീകരിച്ച ഓതറൈസേഷൻ കമ്മിറ്റിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ജൂൺ 11ന് കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ നോളജ് സെന്റർ കോൺഫറൻസ് ഹാളിൽ വൈകിട്ട് നാല് വരെ സംഘടിപ്പിക്കുന്ന ശിൽപശാല രാവിലെ 10ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി പ്രവർത്തനം കാര്യക്ഷമമാക്കാനും, അവയവദാനവുമായി ബന്ധപ്പെട്ട നിയമപരവും, മാനശാസ്ത്ര-സാമൂഹിക തലങ്ങൾ ചർച്ച ചെയ്യാനുമാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

‘ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ (ഡിഎൽഎസി) അവലോകനം – ലക്ഷ്യം, റോൾ, ഉത്തരവാദിത്തങ്ങൾ’ എന്ന വിഷയ ത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എ.കെ ഉന്മേഷ്, ‘ഇന്ത്യയിൽ അവയവദാനവും മാറ്റിവയ്ക്കലും: സംസ്ഥാന ഓതറൈസേഷൻ കമ്മിറ്റിയുടെ നിയമ ചട്ടക്കൂടും ഉത്തരവാദിത്തങ്ങളും’ എന്ന വിഷയത്തിൽ ഡോ. വീണ റോഷൻ ജോസ് (അസി. പ്രൊഫസർ നിയമം, മഹാരാഷ്ട്ര നാഗ്പൂർ നാഷണൽ ലോ യൂണിവേഴ്‌സിറ്റി),

‘ഇന്ത്യയിൽ അവയവദാനവും മാറ്റിവയ്ക്കലും: ഓതറൈസേഷൻ കമ്മിറ്റിയുടെ സമ്മത പ്രക്രിയ വിലയിരുത്തലിനുള്ള തന്ത്രങ്ങൾ’ എന്ന വിഷയത്തിൽ ഡോ. ശിവേന്ദ്രർ രാഹുൽ , ‘ഡിഎൽഎസിയുടെ നടപടി ക്രമങ്ങളും നിയമപരമായ ആശയവിനിമയവും’ എന്ന വിഷയത്തിൽ ബിനോയ് മാത്യു (ഡെപ്യൂട്ടി സെക്രട്ടറി ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (കെ-സോട്ടോ), ‘സൈക്കോ സോഷ്യൽ മൂല്യനിർണയ പ്രക്രിയ: ദാതാവിന്റെയും സ്വീകർത്താവിന്റെയും മാനസികവും വൈകാരികമായ സന്നദ്ധത വിലയിരുത്തൽ’ എന്ന വിഷയത്തിൽ കൊല്ലം ഗവ.മെഡിക്കൽ കോളേജ് സെക്യാട്രിക് മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ജി.മോഹൻ റോയ് തുടങ്ങിയവർ ക്ലാസെടുക്കും.

NO COMMENTS

LEAVE A REPLY