കാട്ടാക്കട മാതാ കോളേജിൽ ലഹരി വിരുദ്ധ ബോധവൽകരണവും റാലിയും സംഘടിപ്പിച്ചു. മദർ തെരെസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജിയും കാട്ടാക്കട എക്സ്സൈസ് ഡിപ്പാർട്മെന്റും നെടുമങ്ങാട് ഇന്ത്യൻ മെഡിക്കൽ കോളേജും ചേർന്നാണ് ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചത്
ചൂണ്ടുപലക മാതാ കോളേജിൽ നിന്നും ആരംഭിച്ച റാലി കാട്ടാക്കട ബസ് സ്റ്റാൻഡിൽ സമാപിച്ചു. വർദ്ധിച്ചു വരുന്ന മദ്യം, മയക്കു മരുന്ന്, എം ഡി എം എ എന്നിവയ്ക്ക് എതിരെയും ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തി നാട്ടിൽ നിന്നും, രാജ്യത്ത് നിന്നും പൂർണ്ണ മായും ലഹരി വിമുക്തമാക്കാൻ മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ്ന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം കുട്ടികളെയും അണിനിരത്തിയുള്ള ഈ ലഹരിവിമുക്തി പദയാത്ര.
നെടുമങ്ങാട് ഐ എം എപ്രസിഡന്റ് ഡോ. ഹേമ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. മാതാ കോളേജ് ചെയർപേഴ്സൺ ജിജി ജോസഫ് അധ്യക്ഷത വഹിച്ചു. എക്സ്സൈസ് ഓഫീസർ ശിശുപലൻ ബോധവൽക്കരണ ക്ലാസുകൾക് നേതൃത്വം നൽകി. എക്സ്സൈസ് ഡിപ്പാർ ട്ട്മെന്റിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം കോഡിനേറ്റർ അലക്സ് ജെയിംസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രിൻസിപ്പൽ, മറ്റ് അധ്യാപകരും ലഹരിക്കെതിരെയുള്ള പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവ ബോധവൽക്കരണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടു ണ്ടായിരുന്നു.