ശ്രീ അയ്യങ്കാളി സ്പോർട്സ് സ്‌കൂളിൽ വിവിധ മത്സരങ്ങളും സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു..

65

തിരുവനന്തപുരം : വെള്ളയാണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ . മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ വിവിധ മത്സരങ്ങളും സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. വിജിലൻസ് വാരാഘോ ഷത്തോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ നേതൃത്വത്തി ലാണ് പരിപാടികൾ സംഘടിപ്പിച്ചത് .

കേരളത്തിലെ പിന്നോക്ക വിഭാഗത്തിലെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന കായിക മേഖലയ്ക്ക് മാത്രം പ്രാധാന്യം നൽകി കായിക താരങ്ങളെ വളർത്തിയെടുത്ത് പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ശ്രീ അയ്യങ്കാളി സ്പോർട്സ് സ്കൂൾ തിരുവനന്തപുരത്തെ സ്പോർട്സ് സ്കൂളുകളിൽ മുൻ നിരയിലാണ്.പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം സർക്കിൾ മേധാവി നിത്യകല്യാണി കുട്ടികൾക്കുള്ള ജഴ്‌സി ടി ഷർട്ട് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള അത്‌ലറ്റിക് സ്ലീവ് ആൻഡ് ഷോർട്സും വിതരണം ചെയ്തു . സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്സ് യമൂന, സ്പോർട്സ് ഓഫീസർ സജുസത്യൻ എന്നിവർ സ്‌ന്നിഹതരായിരുന്നു.

NO COMMENTS

LEAVE A REPLY