ടെലിവിഷൻ – ലാപ്‌ടോപ് എന്നിവയ്ക്കായുള്ള കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.

51

തിരുവനന്തപുരം : സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കുന്ന തിനായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെലിവിഷൻ, ലാപ്‌ടോപ് എന്നിവയ്ക്കായുള്ള കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ആറ് പഞ്ചായത്തുകളിലെയും വി.ഇ.ഓമാരുടെ ഓഫീസുകളിൽ വെച്ച് ഇന്നും (ജൂലൈ 02) നാളെയുമാണ്(ജൂലൈ 03) കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

പ്രവർത്തനക്ഷമമായതും നിലവിൽ വീട്ടിൽ ഉപയോഗിക്കാത്തതുമായ ടെലിവിഷൻ, ലാപ്‌ടോപ് എന്നിവയാണ് ശേഖരിക്കുന്നത്. കളക്ഷൻ ഡ്രൈവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അതാത് പഞ്ചായത്തുകളിലെ വി.ഇ.ഒമാരുമായി ബന്ധപ്പെടണമെന്ന് പാറശാല ബി.ഡി.ഒ അറിയിച്ചു.

NO COMMENTS