വായനദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളജ് – ഗവേഷക വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ (വിവർത്തനകൃതികളുൾപ്പെടെ) വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് പത്തു പേജിൽ കവിയാത്ത വായനക്കുറിപ്പുകൾ ജൂൺ 17ന് വൈകുന്നേരം 5 മണിക്ക് മുൻപായി vayanavaram23@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്ന് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു.
കോളെജ് വിദ്യാർഥികൾ വായനക്കുറിപ്പിനൊപ്പം കോളജ് ഐഡി കാർഡ് സ്‌കാൻ ചെയ്തു ഇമെയിൽ ചെയ്യേണ്ടതാണ്. കഥ, കവിത, നോവൽ എന്നിവ പരിഗണിക്കില്ല. ജൂൺ 19ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ നടക്കുന്ന പരിപാടിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ മുഖവിലയുള്ള ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447956162