ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു ; മികച്ച ചിത്രം ‘ദി ഷെയ്പ് ഓഫ് വാട്ടര്‍’, നടന്‍ – ഗാരി ഓള്‍ഡ്മാന്‍, നടി ഫ്രാന്‍സിസ് മക്ഡോര്‍മണ്ട്

413

ലൊസ് ആഞ്ചലസ് : മികച്ച സിനിമയ്ക്കുള്ള 90-ാമത് ഓസ്കര്‍ പുരസകാരം ‘ദ് ഷെയ്പ് ഓഫ് വാട്ടര്‍’ സ്വന്തമാക്കി. ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെയും കഥയാണ് ഷേപ്പ് വാട്ടര്‍.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പടെ മൊത്തം നാലു പുരസ്കാരങ്ങള്‍ നേടിയ ഗ്യുലെര്‍മോ ഡെല്‍ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടര്‍ തന്നെയാണ് തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാനച്ചടങ്ങില്‍ നിറഞ്ഞുനിന്നത്. സംവിധാനം (ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ), മ്യൂസിക്-ഒറിജിനല്‍ സ്കോര്‍- (അലക്സാണ്ടര്‍ ഡെസ്പ്ലാറ്റ്), പ്രൊഡക്ഷന്‍ ഡിസൈന്‍-പോള്‍ ഡെന്‍ഹാം ഓസ്റ്റര്‍ബെറി, ഷെയ്ന്‍ വിയു, ജെഫ്രി എ മെല്‍വിന്‍ എന്നിവയിലാണ് ഷേപ്പ് ഓഫ് വാട്ടര്‍ നേടിയ മറ്റ് പുരസ്കാരങ്ങള്‍.

മികച്ച നടന്‍ ഗാരി ഓള്‍ഡ്മാന്‍ (ഡാര്‍ക്കസ്റ്റ് അവര്‍), മികച്ച നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട് (ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസ്സൗറി)
സംഗീതം (ഒറിജിനല്‍ സോങ്)- ക്രിസ്റ്റന്‍ ആന്‍ഡേഴ്സണ്‍-ലോപ്പസ്, റോബര്‍ട്ട് ലോപ്പസ്-കൊക്കോയിലെ റിമംബര്‍ മീ സംഗീതം (ഒറിജിനല്‍ സ്കോര്‍)-അലക്സാന്ദ്രെ ഡെസ്പ്ലാറ്റ് (ദി ഷേപ്പ് ഓഫ് വാട്ടര്‍) ഛായാഗ്രഹണം-റോജര്‍ എ ഡീക്കിന്‍സ്-ബ്ലേഡ് റണ്ണര്‍ 2049 തിരക്കഥ : ജോര്‍ദന്‍ പീല്‍ (ചിത്രം : ഗെറ്റ് ഔട്ട്)
തിരക്കഥ (അഡാപ്റ്റഡ് ): ജെയിംസ് ഐവറി ( ചിത്രം: കാള്‍ മി ബൈ യുവര്‍ നെയിം) ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍)- ദി സൈലന്റ് ചൈല്‍ഡ്
ഡോക്യുമെന്ററി-ഷോര്‍ട്ട് സബ്ജക്റ്റ്-ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405, എന്നിങ്ങനെയാണ് മറ്റു പരസ്കാരങ്ങള്‍.

NO COMMENTS