വിസാരണൈക്ക് ഓസ്കാര്‍ എന്‍ട്രി

376

പോലീസ് സ്റ്റേഷനിലും നീതിപീഠത്തിലുമായി യഥാര്‍ഥ ജീവിതത്തില്‍ നടന്നുവരുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമ ഒരുക്കിയത്.2017ലെ ഓസ്കാര്‍ പുരസ്കാരത്തിനുള്ള മത്സരത്തിനായി വിദേശ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എന്‍ട്രിയായി വെട്രിമാരന്‍ സംവിധാനം ചെയ്ത തമിഴ്ചിത്രം വിസാരണൈ തിരഞ്ഞെടുക്കപ്പെട്ടു.കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് ഓസ്കാറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തിരഞ്ഞെടുത്തത്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത മലയാള ചിത്രം കാടു പൂക്കുന്ന നേരവും മത്സരത്തിനുണ്ടായിരുന്നു.ആടുകളം എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച്‌ ദേശീയ അവാര്‍ഡ് വരെ നേടിയ വെട്രിമാരനും ധനുഷും ചേര്‍ന്നാണ് വിസാരണൈ നിര്‍മ്മിച്ചത്.കാക്കമുട്ടൈയിലൂടെ അന്താരാഷ്ട്ര തലത്തില്‍ നിരൂപകപ്രശംസ നേടിയ ധനുഷിന് നിര്‍മ്മാതാവെന്ന നിലയില്‍ വീണ്ടും ലഭിക്കുന്ന അംഗീകാരമാണ് വിസാരണൈയുടെ എന്‍ട്രി. എല്ലാ അര്‍ഥത്തിലും ഒരു പരീക്ഷണ സിനിമയായ വിസാരണൈക്ക് ഒരു മണിക്കൂര്‍ മാത്രമാണ് ദൈര്‍ഘ്യം.പോലീസ് സ്റ്റേഷനിലും നീതിപീഠത്തിലുമായി യഥാര്‍ഥ ജീവിതത്തില്‍ നടന്നുവരുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമ ഒരുക്കിയത്. പോലീസ് സ്റ്റേഷനിലെ ക്രൂരമായ പീഡനമുറകളാണ് സിനിമ ദൃശ്യവത്കരിച്ചിട്ടുള്ളത്.എം. ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. അട്ടക്കത്തി ഫെയിം ദിനേഷ്, ആനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ധനുഷിന്റെ വണ്ടര്‍ബ്രാര്‍ ഫിലിംസും വെട്രിമാരന്റെ ഗ്രാസ്റൂട്ട് ഫിലിം കമ്ബനിയും ചേര്‍ന്നാണ് നിര്‍മ്മാണം.

NO COMMENTS

LEAVE A REPLY