ബി.ജെ.പി നേതാവിന്റെ ഗോശാലയ്ക്ക് സമീപം 12ഓളം പശുക്കൾ ചത്തനിലയില്‍

136

ദേവാസ്(മധ്യപ്രദേശ്): ബി.ജെ.പി നേതാവിന്റെ ഗോശാലയ്ക്ക് സമീപത്തെ ചതുപ്പില്‍ 12ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ബി.ജെ.പി നേതാവ് വരുണ്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയ്ക്ക് സമീപമാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.

തെരുവുകളില്‍ അലഞ്ഞു തിരിയുന്നതിനാല്‍ പ്രാദേശിക ഭരണാധി കാരികളാണ് പശുക്കളെ വരുണ്‍ അഗര്‍വാളിന്റെ അടുത്തേക്ക് അയച്ചിരുന്നത്. പ്രദേശവാസിയായ ഒരു കര്‍ഷകന്‍ തന്റെ കാണാതായ പശുക്കളെ അന്വേഷിച്ച്‌ ഗോശാലയിലെ ത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കര്‍ഷകന്റെ പശുക്കളെ പിന്നീട് കണ്ടെത്തിയെങ്കിലും ഗോശാലയ്ക്ക് സമീപം മറ്റ് പശുക്കളുടെ ജഡം കണ്ടെത്തുകയായിരുന്നു.

ദേവാസ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വരുണ്‍ അഗര്‍വാളിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോശാലയില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ പശുക്കളെ ഇവിടെ പാര്‍പ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മജിസ്റ്റീരിയല്‍അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദേവാസില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഗോശാല ഉടമസ്ഥന്‍ വരുണ്‍ അഗര്‍വാളിനെ സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദരിച്ചിരുന്നു.

നേരത്തെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 450 കോടി രൂപ മുടക്കി 1000 അത്യാധുനിക ഗോശാലകള്‍ പണിയുമെന്ന് കമല്‍നാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് 600ഓളം സ്വകാര്യ ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍.

NO COMMENTS