വിഴിഞ്ഞത്ത് വെള്ളിയാഴ്ച്ച ഇറക്കിയത് ആയിരത്തിലേറെ കണ്ടെയ്‌നർ

17

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ഡെന്മാർക്ക് ഷിപ്പിങ് കമ്പനിയുടെ ചരക്ക് കപ്പലായ സാൻ ഫെർണാഡോയിൽനിന്ന് വെള്ളി രാത്രി വരെ ഇറക്കിയത് ആയിരത്തിലേറെ കണ്ടെയ്നർ. രണ്ടായിരത്തിനടുത്ത് കണ്ടെയ്‌നർ ഇറക്കിയേക്കും.

ട്രയൽറൺ കഴിഞ്ഞ് വൈകിട്ടോടെ സാൻ ഫെർണാഡോ മടങ്ങുമെന്ന് അറിയിച്ചിരുന്നെ ങ്കിലും കണ്ടെയ്‌നർ ഇറക്കുന്നത് വൈകിയതിനാൽ ശനി വൈകിട്ടോ ഞായർ രാവിലെയോ യാകും മടക്കം. കൊളംബോ വഴി യൂറോപ്പിലേക്കാണ് യാത്ര. കപ്പൽ മടങ്ങിയശേഷമാകും കണ്ടെയ്‌നർ കൊണ്ടുപോകാനുള്ള ചെറുകപ്പലുകൾ വരുന്നത് .

കൊൽക്കത്ത, മുംബൈ തുറമുഖത്തേക്കുള്ള കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കി. വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമുള്ള വിവിധ ഉപകരണങ്ങളുമുണ്ട്.

NO COMMENTS

LEAVE A REPLY