തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മീഷനെതിരെ പി സി ജോര്‍ജ് രംഗത്തെത്തി. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോയെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലുമാണ് ജോര്‍ജ് നടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്.