തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ല. കുരങ്ങ് വേണോ മനുഷ്യന് വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നത്. പദ്ധതി നടപ്പാക്കണം. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.