തിരുവനന്തപുരം: വനിതാകമ്മീഷന്‍ ഊളത്തരം പറയുന്നവര്‍ക്ക് കയറിയിരിക്കാനുള്ള സ്ഥലമല്ലെന്ന്‍ പിസി ജോര്‍ജ് എംഎല്‍എ. വനിതാ കമ്മീഷന്റെ അധികാരത്തെക്കുറിച്ച് എനിക്കറിയാം. എന്നെ പിടിച്ചു അകത്തിടുമെന്ന് പറയാന്‍ അവര്‍ക്ക് എന്ത് അധികാരമാനുള്ളത്. നിരവധി കമ്മീഷനുകള്‍ രാജ്യത്തുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത ഹുങ്ക് സംസ്ഥാനവനിതാ കമ്മീഷനെന്തിനെന്നും പി സി ജോര്‍ജ് പറഞ്ഞു. തെളിവില്ലാത്ത കേസിലാണ് ദിലീപിനെ ജയിലില്‍ പിടിച്ചിട്ടിരിക്കുന്നതെന്ന നിലപാട് പി.സി ജോര്‍ജ് വീണ്ടും അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് പ്രകോപനപരമായ പരമാര്‍ശവുമായി പി.സി ജോര്‍ജ് വീണ്ടും രംഗത്തു വന്നത്.